News in detail
ജ്യോൽസ്യനോട് ചോദിക്കാം: ജ്യോതിഷാചാര്യൻ ശ്രീ രവീന്ദ്രൻ നായർ ആസ്ട്രോളജി, വാസ്തു, ന്യുമറോളജി മുതലയായ വിഷയങ്ങളിൽ മറുപടി പറയുന്നു |
Product Liability Disclaimer: The website malayaleeaano.com or its promoters Kairali Info Media LLP, does not represent or endorse the accuracy, completeness, reliability of any advice, opinion, statement, or any other information displayed, uploaded, distributed, through the websites features, web page, chat and email. The user acknowledges that any reliance upon any such opinion, advice, statement, or information shall be at the user's risk. malayaleeaano.com and its promoters Kairali Info Media LLP Expressly disclaims any and all warranties, express or implied, including any warranty as to the availability, accuracy, completeness or content of information, products or services which are part of the malayaleeaano.com. website features, web page, chat and email. If you do not accept these terms, you may please exit this web page. ചോദ്യം (01032021-01): Place of birth-mala trichur, DOB-03 december 1971, time 5.30am, monday. Sir...we want to start a school of our own in the place where we are right now...will it be okey...we want to start it in a rented building. ഉത്തരം: ജാതക പ്രകാരം നല്ല യോഗങ്ങൾ ഉള്ള ജാതകം ആണ്. ഗജകേസരി /രാജയോഗം ഉണ്ട്. ദേഷ്യം കുറക്കുക. അത് പോലെ എടുത്തു ചാട്ടവും കുറക്കണം. 2011 ആഗസ്ത് ആറു മുതൽ ശനിദശ തുടങ്ങി. പത്തൊമ്പതു വർഷത്തെ ആണ്. 2030 ആഗസ്ത് വരെ യുണ്ട്. ഇപ്പോൾ ശനി ദശയിൽ ശുക്രന്റെ അപഹാര മാണ്. അത് ഇക്കൊല്ലം ജൂലൈ ഇരുപത്തേഴു വരെ യുണ്ട്. അത് കൊണ്ട് തുടങ്ങാവുന്നതാണ്. പാർട്ണർഷിപ് ആണെങ്കിൽ ആദ്യം മുതലേ പാർട്ണർ ആയി റിലേഷൻ വഷളാവാതെ ശ്രദ്ധിക്കണം. ചോദ്യം (16022021-01): DOB-1987 October 5, Chadayam, 5.45am, POB-Ranni. Oru പുതിയ business start cheythu. Business ചെയ്യാൻ നല്ല സമയം ആണോ? ഉത്തരം: ഒന്നുകിൽ വിവാഹാദി കാര്യങ്ങളിൽ ധാരാളം തടസ്സം വന്നിരിക്കാം; അതല്ലെങ്കിൽ വിവാഹത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങൾ വളരെ കൂടുതൽ ആയി ഡിവോഴ്സ് വരെ എത്തും എന്ന് തോന്നിച്ചേക്കാം. ലഗ്നത്തിൽ നീചമായ ശുക്രനും സൂര്യൻ, ചൊവ്വ ,കേതു എന്നീ മൂന്നു പാപഗ്രഹങ്ങളും ഉണ്ട്. അത് അത് അത്രയധികം മനസമാധാനം തരില്ല. ഇപ്പോൾ ഏഴര ശനിയുടെ ആദ്യ ഭാഗം നടക്കുകയാണ്. കഴിഞ്ഞ ജനവരി യിൽ തുടങ്ങി ഏഴര കൊല്ലം നില്കും. രണ്ടായിരത്തി ഇരുപത്തി നാല് ജൂൺ പതിനെട്ടു വരെ വരെ ശനി ദശ യാണ്.അഞ്ചിന്റെയും ആറിന്റെയും അധിപതി ആയി ശനി മൂന്നിൽ ഇരിക്കുന്നു. ശനി ദശ കാലം ഗുണ ദോഷ സമ്മിശ്രം ആയിരിക്കും. പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ പറ്റിയ നല്ല സമയം ഒന്നും അല്ല, അത് കൊണ്ട് കുറച്ചു കഴിഞ്ഞു അതിനെപ്പറ്റി ചിന്തിച്ചാൽ മതി. ഇത്തരം കാര്യങ്ങൾ ഈ പബ്ലിക് പ്ലാറ്റഫോമിൽ അധികം ചർച്ച ചെയ്യാതെ അടുത്തുള്ള ഒരു ജ്യോത്സ്യനെ നേരിൽ കണ്ടു ചർച്ച ചെയ്യുക. ചോദ്യം (15022021-04): DOB-10.6.1957, Star വിശാഖം. ജന്മ സ്ഥലം.കൊല്ലം District. ജന്മ ടൈം.11-30 AM. ഇതുവരെയും ഒരു നേട്ടവും ഇല്ലാ സമയം മാറുമോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഉത്തരം: താങ്കൾ പറയുന്നത് ജീവിതത്തിൽ ഇത് വരേയ്ക്കും നേട്ടം ഒന്നും ഉണ്ടായിട്ടില്ല എന്നാണ്. താങ്കൾ നേട്ടം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് അറിയില്ല. അറുപത്തി മൂന്ന് വയസ്സ് വരെ വിഷമം കൂടാതെ ജീവിച്ചു എന്നുള്ളത് തന്നെ വലിയ നേട്ടം ആണ്. ജാതകപ്രകാരം ഇരുപത്തി നാലു മുതൽ നാല്പത്തി ഒന്ന് വരെയുള്ള ബുധ ദശ കാലത്തു പല സമയങ്ങളിലും നല്ല സമയങ്ങൾ വന്നിട്ടുണ്ടാകണം. അത് പോലെ തന്നെ 2005 മുതൽ 2025 വരെയുള്ള ശുക്രദശ കാലത്തിലും പല അപഹാരങ്ങളും ഗുണാസ്പ്രദങ്ങൾ ആണ്. ഫെബ്രുവരി 8 മുതൽ രണ്ടായിരത്തി ഇരുപത്തി മൂന്ന് ഡിസംബർ എട്ടു വരെയുള്ളശുക്രൻറെ ദശയിൽ ഉള്ള ബുധപഹാരം അതായതു അറുപത്തി ആറ് വയസ്സ് വരെയുള്ള കാലം നല്ല കാലം തന്നെയാണ്. ചോദ്യം (15022021-03): DOB-04/10/1969, POB-Palakkad. Nakshtram-Punartham, Birth time-10.30pm, (Saturday). Karkkidaka rashi (Not sure). Business aanu..athu engine undakum? Pothu yogam..? ഉത്തരം: 2015 ജനുവരി പതിമൂന്നു മുതൽ ഇരുപതു വർഷത്തെ ശുക്ര ദശ യാണ്. ഈ സമയത്തു ശുക്ര ദശയുണ്ടെങ്കിലും ഒപ്പം കണ്ടക ശനി ഉള്ളത് കൊണ്ട് ശുക്രദശയുടെ ഗുണങ്ങൾ വേണ്ടപോലെ കിട്ടിക്കൊള്ളണമെന്നില്ല. അത് ജോലി ആയാലും ബിസിനസ് ആയാലും ബാധിക്കും. പിന്നെ ശുക്ര ദശക്കു വേണ്ടി വജ്ര (ഡയമണ്ട്) മോതിരം ധരിക്കുന്നതു കൊള്ളാം. വലതു കൈയിലെ ചെറു വിരലിൽ ആണ് ധരിക്കേണ്ടത്. ചോദ്യം (15022021-02): DOB 05.11.1993, Punartham, 4.30. p.m., POB Pandalam, Kerala. April exam undu (OET) pass akumo. Exam karyam.onnu parayamo. 2 times attempt cheythu. Iniyum 3rd time anu. ഉത്തരം: പുണർതം- നക്ഷത്രത്തിൽ ജനിച്ച പന്തളത്തു നിന്നുള്ള ഈ വ്യക്തി ക്കു (ആണോ /പെണ്ണോ എന്ന് പറഞ്ഞിട്ടില്ല) OET എക്സാം രണ്ടു പ്രാവശ്യം എഴുതിയിട്ടും ക്ലിയർ ആകാത്തത് കൊണ്ട് മൂന്നാമത് എഴുതിയത് ക്ലിയർ ആകുമോ എന്നറിയണം. OET exam ഹെൽത്ത് വർക്കേഴ്സ്നു വേണ്ടി ഇംഗ്ലണ്ട് ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തുന്ന ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അറിയാനുള്ള ടെസ്റ്റ് ആണ് എന്ന് കരുതുന്നു. വ്യക്തി മെഡിക്കൽ ഫീൽഡിൽ ആണ് എന്നും കരുതുന്നു .അത് കൊണ്ട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ നാണം കൂടാതെ അവനവനെ കുറിച്ച് ബാക് ഗ്രൗണ്ട് പറയുന്നത് കൊണ്ട് തകരാറു ഒന്നും ഇല്ല. താങ്കൾക്ക് മറുപടി തരുന്ന ജ്യോൽസ്യൻ ഡൽഹി യിലെ സ്ഥിര താമസക്കാരൻ ആണ് എന്നറിയുക. കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലം ആയി ഡൽഹി യിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്ത്തി ആണ്. ഈ വ്യക്തിക്ക് ഇപ്പോൾ അഷ്ടമി ശനി നടക്കുകയാണ്. അത് കാര്യങ്ങൾക്കു തടസ്സം ഉണ്ടാക്കുന്ന ചാരം (ഗോചരം) ആണ്. എന്തായാലും കഴിഞ്ഞ ആഗസ്ത് മുതൽ ബുധ ദശ തുടങ്ങിയിട്ടുണ്ട്. അതിനു മുൻപ് ശനി ദശ ആയിരുന്നു. വിദ്യ കാരാകാനും പരീക്ഷ കാര്കും ഒക്കെ ആയ ബുധൻ നാലിന്റെയും ഏഴിന്റെയും ആധി പത്യത്തോടെ എട്ടിൽ ആണ് ഇരിക്കുന്നത് എങ്കിലും ഇപ്പോൾ ജയിക്കാൻ സാധ്യത ഉണ്ട് എന്ന് വേണം കാണാൻ. ശനി ദോശ പരിഹാരങ്ങൾ അടുത്ത വര്ഷം ജൂൺ -ജൂലൈ വരെ തുടരുക. ചോദ്യം (15022021-01): Hi Sir, ente peru xxxxxx DOB 30 March, 1981 time 7.30, Idukki, Kerala. Bhyangara health issues aanu atha chodichath. ഉത്തരം: ജാതക പ്രകാരം ഇപ്പോൾ ഏഴര ശനി കാലം ആണ്. ഇക്കാലത്തു പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങൾ ധാരാളം ഉണ്ടാകാൻ ഇടയുള്ള കാലമാണ്. ഇപ്പോൾ ഈ ജാതകം ഏഴര ശനി മൂര്ധന്യാവസ്ഥയിൽ ആണ് നിൽക്കുന്നത്. അടുത്ത വർഷം മദ്ധ്യം വരേയ്ക്കും മൂര്ധന്യാവസ്ഥ തുടരും.ശനിക്കു വേണ്ടി ക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ വഴിപാടുകൾ ചെയ്യുന്നത് പരിഹാര മാകും. കഴിഞ്ഞ ജൂലൈ മുതൽ വ്യാഴ ദശ തുടങ്ങിയിട്ടുണ്ട്. അത് കാഠിന്യങ്ങൾ കുറയ്ക്കും. വിഷ്ണു രീതിക്കും വഴിപാടുകൾ വ്യാഴാച കൾ തോറും വിഷ്ണു ക്ഷേത്ര ത്തിൽപോയി ചെയ്യുക. ചോദ്യം (30012021-01): DOB- 22.10.1969, Time-5.04am, POB-Kannur (Kerala), Star-അവിട്ടം. ജോലി സംബദ്ധമായ കാര്യം അറിയുവാൻ വേണ്ടിയാണ്. ഒരു മാർക്കറ്റിംഗ് and സെയിൽസ് ആളാണ്. ഇപ്പൊ ജോലികു ബുദ്ധിമുട്ടാണ്. എന്തെങ്കിലും ട്രെഡിങ് ചെയ്യാൻ താല്പര്യമുണ്ട്. തുടങ്ങാൻ പറ്റുമോ. ഹെൽത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ. ഉത്തരം: താങ്കൾ തന്നവിവരമനുസരിച്ചു നക്ഷത്രം അവിട്ടം അല്ല. പൂരുരുട്ടാതി നാലാം പാദം ആണ് വരുന്നത്. അത് പ്രകാരം ജന്മ രാശി മീനം രാശി ആണ്.ഇടവം ലനമാണ്. താങ്കൾ തരുന്ന വിവരങ്ങൾ എത്ര കണ്ടു ശരിയാണ് എന്നതിനനുസരിച് ആയിരിക്കും അതിൽ വരുന്ന ദശ കാലങ്ങളും മറ്റും ശരിയായിരിക്കുക .അത് പോലെ കണ്ടകശനി ഏഴര ശനി ഇവയെല്ലാം നിങ്ങളുടെ ജന്മ രാശി ആനുസരിച്ചാണ് അതുകൊണ്ടു ശരിയായ ജന്മ സമയം എഴുതുക.
നിങ്ങളുടെ ചോദ്യങ്ങൾ വാട്സാപ്പ് 989-989-5212 (ശബ്ദസന്ദേശം സ്വീകാര്യമല്ല), ഇ-മെയിൽ ravinair.malayaleeaano@gmail.com മുഖേന അയക്കാവുന്നതാണ്. |