ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ മാസപൂജയും ദൈവദശകം ആലാപനവും ഒക്ടോബർ 25-ന്
| Published | 11-10-2026 |
|---|---|
| Category | Latest News |
News Detail
ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ഈ മാസത്തെ മാസപൂജ, പ്രാർത്ഥന, ദൈവദശകം ആലാപനം എന്നിവ 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകീട്ട് 6:00 മണി മുതൽ എസ്.എൻ.കെ. ആത്മീയ സാംസ്കാരിക സമുച്ചയത്തിലെ ഡോക്ടർ എം. ആർ ബാബുറാം മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കും.
ഗുരു പുഷ്പാഞ്ജലിക്കും പ്രാർത്ഥനയ്ക്കും ശേഷം, ജർമനി ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ ഓൺലൈനായി പങ്കടുപ്പിച്ചുകൊണ്ട് ഒരേസമയം ദൈവദശകം ആലാപനം സംഘടിപ്പിക്കുന്നു. ഗുരുദർശന സന്ദേശം പ്രചരിപ്പിക്കുക എന്നതാ
ണ് ഈ ചടങ്ങിന്റെ പ്രധാന ലക്ഷ്യം.
അന്ന് വൈകീട്ട് 7:00 മണിക്ക് നടക്കുന്ന ദൈവദശകം ആലാപനത്തിൽ എല്ലാവർക്കും പങ്കാളികളാകാവുന്നതാണ്. ചടങ്ങിനു ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും.
എല്ലാ ഗുരുദേവ ഭക്തരും ഈ ചടങ്ങിൽ പങ്കൈടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീമതി കുശലാ ബാലൻ
ശ്രീ പത്തിയൂർ രവി (അഡീഷണൽ ജനറൽ സെക്രട്ടറി)
ഫോൺ: 98106 99696 / 98991 86787