ഡൽഹി ഭദ്രാസന സ്വർണ്ണ ജൂബിലി സമാപനവും ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നവംബർ 22-ന്
| Published | 06-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹി ഭദ്രാസനത്തിന്റെ സ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും (Golden Jubilee Valediction), ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും (Platinum Jubilee Inauguration) 2026 നവംബർ 22 ഞായറാഴ്ച സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി ഐ.ടി.ഒ. ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റിലെ ഐ.ജി.ഐ ഇന്റോർ സ്റ്റേഡിയത്തിൽ (കെ. ഡി. യാദവ് അരീന) ഉച്ചകഴിഞ്ഞ് 3:00 മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
പൊതുസമ്മേളനത്തെ തുടർന്ന് "നൂഹ്റോ ശരീറൊ" (Nûhro Shareero - Exalting the Light of Christ) എന്ന ലിറ്റർജിക്കൽ സംഗീത പരിപാടി (Liturgical Musical Concert) ഉണ്ടായിരിക്കുന്നതാണ്.a