ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2 വാർഷികാഘോഷവും കലാസന്ധ്യയും നവംബർ 15-ന്
| Published | 10-11-2026 |
|---|---|
| Category | Latest News |
News Detail
ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA) മയൂർ വിഹാർ ഫേസ് 2 ഏരിയയുടെ വാർഷികാഘോഷങ്ങളും 'കലാസന്ധ്യ 2026' ഉം നവംബർ 15 ഞായറാഴ്ച സംഘടിപ്പിക്കുന്നു. മയൂർ വിഹാർ ഫേസ് 2, പോക്കറ്റ് B-യിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 6:00 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
പൊതുസമ്മേളനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവ്, മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും.
തുടർന്ന് അംഗങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. നൃത്തം, ഗാനമേള, സ്കിറ്റ് (കിരീടം ആ൯ അൺടോൾഡ് സ്റ്റോറി - തുള്ളൽ കോമഡി) തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടും. കൂടാതെ വിശിഷ്ടമായ ഭക്ഷണശാലകളും (Food Court) തത്സമയം ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- എ. മുരളീധരൻ (ചെയർമാൻ) - 9354801177
- പ്രസാദ് കെ. നായർ (സെക്രട്ടറി) - 9818265337
- സി. പി. സനിൽ / ശരണ്യ മാരാർ (കൾച്ചറൽ കൺവീനേഴ്സ്) - 9810476436 / 97173 14082
പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.