ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡല പൂജ മഹോത്സവവും മകരവിളക്ക് ആഘോഷങ്ങളും
| Published | 16-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ്-1 ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ (ആർഷ ധർമ്മ പരിഷത്ത്) ഈ വർഷത്തെ മണ്ഡല പൂജ മഹോത്സവവും മകരവിളക്ക് ആഘോഷങ്ങളും ഭക്തിസാന്ദ്രമായി നടക്കും.
2026 നവംബർ 17 ചൊവ്വാഴ്ച മുതൽ ഡിസംബർ 27 ഞായറാഴ്ച വരെയാണ് മണ്ഡല പൂജ മഹോത്സവം. മകരവിളക്ക് ആഘോഷം 2027 ജനുവരി 14 വ്യാഴാഴ്ച നടക്കും.
41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല കാലത്ത് ദിവസവും പ്രത്യേക പൂജകൾ, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും. കൂടാതെ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വിവിധ സാംസ്കാരിക-കലാപരിപാടികളും ഭജനയും നടക്കും.
ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളെയും സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി ഈ പുണ്യകർമ്മങ്ങളിൽ പങ്കാളികളാകാൻ ക്ഷേത്ര ഭാരവാഹികൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8368130663 എന്ന നമ്പറിൽ ബന്ധപ്പെടുക.