വടംവലി അസോസിയേഷൻ ഡൽഹി വടംവലി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
| Published | 16-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂ ഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വടംവലി അസോസിയേഷൻ ഡൽഹി, ഡൽഹി-എൻസിആർ മേഖലയിലെ മികച്ച വടംവലി ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വലിയൊരു വടംവലി മത്സരം സംഘടിപ്പിക്കുകയാണ്. 2026 ഡിസംബർ 6 ന് ഞായറാഴ്ച ന്യൂഡൽഹിയിലെ കാനിങ് റോഡിലെ കേരള സ്കൂളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുന്നത്. ജെം ഹോംസ് ആന്റ് റിയൽടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഈ വടംവലി മത്സരത്തിന്റെ പ്രായോജകർ.
ഈ വടംവലി മത്സരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. ഓരോ ടീമിലും 7 പേർ ഉണ്ടായിരിക്കണം, ടീമിലെ അംഗങ്ങളുടെ ഭാരം മൊത്തത്തിൽ 540 കിലോഗ്രാം ആയിരിക്കുകയും വേണം. ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിക്കുന്ന ടീമിന് 1,00,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും, നാലാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും സമ്മാനമായി നൽകുന്നതാണ്. പെൺകുട്ടികളുടെ വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9821747644, 9213718013, 8800753312, 8860551056, 9871707648, 9911716114, 8800780430