News & Information > Latest News

മികച്ച ഗവേഷകനുള്ള ബഹുമതി മലയാളി മാധ്യമപ്രവർത്തകന്

മികച്ച ഗവേഷകനുള്ള ബഹുമതി മലയാളി മാധ്യമപ്രവർത്തകന്

News & Information > Latest News

News Detail

ന്യൂഡൽഹി: ദേശീയ തലത്തിൽ നടന്ന ഗവേഷണ പ്രബന്ധ അവതരണ മത്സരത്തിൽ മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ് കോശി ജോയിയെ മികച്ച ഗവേഷകനായി തിരഞ്ഞെടുത്തു. "എ.ഐയുടെ ഇപ്പോഴത്തെ മത്സരയോട്ടത്തിൽ ഇന്ത്യയുടെ നയപരമായ മുൻഗണനകൾ" എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമാണ് അംഗീകാരം നേടിയത്. ജവഹർ മെമ്മോറിയൽ ട്രസ്റ്റ്, രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്റെ സഹകരണത്തോടെ നെഹ്റു ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പുരസ്കാരദാനം. മുൻ കേന്ദ്രമന്ത്രിമാരായ ജയറാം രമേശും മുകുൾ വാസ്നിക്കും ചേർന്ന് അദ്ദേഹത്തിന് ക്യാഷ് അവാർഡും ബഹുമതിയും സമ്മാനിച്ചു. മുൻ കേന്ദ്രമന്ത്രി പവൻ ബൻസൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. 

സന്തോഷ് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയാണ്. ഗവേഷണത്തിനായി തൊഴിലിൽ നിന്ന് ഇടവേളയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഡിഡി ന്യൂസ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ അദ്ദേഹം നടത്തി വരുന്ന ഗവേഷണം വിദ്യാഭ്യാസ സംവിധാനങ്ങളിൽ എഐ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര തലത്തിൽ അദ്ദേഹം സ്വർണ മെഡൽ ജേതാവുകൂടിയാണ്. ഡൽഹി NCR മേഖല നിവാസിയായ സന്തോഷ് കോശി ജോയ്, ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ഇടവകയുടെ അംഗവുമാണ്.

ചിത്രം: വിശിഷ്ടാതിഥികളിൽ നിന്ന് മികച്ച ഗവേഷകനുള്ള പുരസ്കാരം സ്വീകരിക്കുന്ന സന്തോഷ് ജോയ്

Advertisements (Tap/Click to visit page)
Grace Christian Wedding Gown & Bridal Makeup Harisankara Jyothishalayam Kairali Info Media LLP Raveendran Nair Happyy Kerala Piravi Day