ന്യൂഡൽഹി ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി
| Published | 18-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിലെ 2026-27 വർഷത്തെ മണ്ഡല പൂജ & മകരവിളക്ക് മഹോത്സവത്തിന് ഔദ്യോഗികമായി തുടക്കമായി. ഉത്സവം ആരംഭിച്ച് ഇന്നലെ (നവംബർ 17) ആദ്യ ദിവസത്തെ ചടങ്ങുകൾ വിജയകരമായി പൂർത്തിയായി. അയ്യപ്പ സേവ സമിതിയുടെ (Regd.) നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ 17-ന് ആരംഭിച്ച മണ്ഡലകാല പൂജകൾ 2027 ജനുവരി 14-ന് നടക്കുന്ന മകരവിളക്ക് മഹോത്സവം വരെ നീണ്ടുനിൽക്കും. ഡിസംബർ 25-ന് ലക്ഷാർച്ചനയും ഡിസംബർ 27-ന് മണ്ഡല പൂജയും നടക്കും. ഇതോടനുബന്ധിച്ച് ദിവസേന നിർമ്മാല്യ ദർശനം, ഗണപതി ഹോമം, ഉഷാ പൂജ, പടിപൂജ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസികളായ എല്ലാ അയ്യപ്പഭക്തരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 011-26171962, 26191129, 9810341980.