ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ പ്ലാറ്റിനം ജൂബിലി സ്റ്റാമ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു
| Published | 19-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 75 വർഷത്തെ ചരിത്രത്തെ അനുസ്മരിച്ചുകൊണ്ട് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഡൽഹി കത്തീഡ്രൽ സന്ദർശനമാണിത്.
കത്തീഡ്രലിലെത്തിയ മുഖ്യമന്ത്രിയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം, കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, അസിസ്റ്റന്റ് വികാരി ഫാ. അൻസൽ ജോൺ, വൈസ് ചെയർമാൻ ഗിരീഷ് വർഗീസ്, ട്രഷറർ സാമുവേൽ ജോർജ്, സെക്രട്ടറി മാമ്മൻ മാത്യു, ട്രസ്റ്റി ശാമുവേൽ പി.എം. എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ വരവേറ്റത്.
സ്റ്റാമ്പ് പ്രകാശന ചടങ്ങിനോടനുബന്ധിച്ച്, കത്തീഡ്രൽ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി എല്ലാവിധ ആശംസകളും നേർന്നു.