കേരള ക്ലബ്ബ്, ന്യൂഡൽഹി: പ്രൊഫ. ഓംചേരി എൻ.എൻ. പിള്ള അനുസ്മരണ പ്രഭാഷണം
| Published | 19-11-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: 1939-ൽ സ്ഥാപിതമായ കേരള ക്ലബ്ബ്, ന്യൂഡൽഹിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. ഓംചേരി എൻ.എൻ. പിള്ളയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. 2026 നവംബർ 22-നാണ് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികം വരുന്നത്.
ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ ഡയറക്ടർ പ്രൊഫ. കെ.ജി. സുരേഷ് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിവരങ്ങൾ:
- സ്ഥലം: കേരള ക്ലബ്ബ്, എം-67, കൊണാട്ട് പ്ലേസ്, ന്യൂഡൽഹി - 110001
- സമയം: വൈകുന്നേരം 6:30-ന്
ഈ അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.