Remembrance

ആദരാഞ്ജലികൾ: ശ്രീ രാജൻ K. നിര്യാതനായി

Published: 17/09/2026

Description:

ഡൽഹി വികാസ്‌നഗർ നിവാസിയായ ശ്രീ രാജൻ K. (66) നിര്യാതനായി. കോന്നി പുത്തൻവിള മുരുപ്പേൽ പരേതനായ ശ്രീ. കുഞ്ഞു കൃഷ്ണൻ്റെ മകനാണ്.

ഹൃദയസ്തംഭനത്തെ തുടർന്ന് ഉത്തം നഗർ മാതാ രൂപറാണി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്കാര ചടങ്ങുകൾ: വിദേശത്തുള്ള മകളും രണ്ട് മരുമക്കളും എത്തിയതിനു ശേഷം 21/08/2026 വെള്ളിയാഴ്ച സംസ്കാര ക്രിയാ ചടങ്ങുകൾ നടക്കും.

രാവിലെ 09.00 AM: മൃതദേഹം ഹരിനഗറിലെ അനുജൻ അനിലിൻ്റെ വസതിയിൽ (JD 23 E, Hari Nagar) എത്തിക്കും.

പൊതുദർശനവും ശേഷക്രിയകളും: തുടര്‍ന്ന് വസതിയിൽ പൊതുദർശനവും അനുബന്ധ ചടങ്ങുകളും നടക്കും.

10.30 AM: വിലാപയാത്ര ബെരിവാല ബാഗ് ശ്മശാന ഭൂമിയിലേക്ക് പുറപ്പെടും.

0 Comments

No comments yet.
Advertisements (Tap/Click to visit page)
Wedding Company Delhi Harisankara Jyothishalayam Kairali Info Media LLP Raveendran Nair Nadana Tirtha Temple of Art